Wednesday
22 Nov 2017

ട്രാൻസ്‍ജൻഡറുകൾക്കു സേനയിൽ വിലക്ക്: ട്രമ്പിനെതിരെ പ്രതിഷേധം ശക്തം

By: Web Desk | Saturday 26 August 2017 8:24 PM IST

ട്രാൻസ്‍ജൻഡറുകളെ അമേരിക്കൻ സേനയിൽ എടുക്കേണ്ടതില്ലെന്ന വിവാദ ഉത്തരവിറക്കിയ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെതിരെ പ്രമുഖ ഇൻഡോ-അമേരിക്കൻ സെനറ്റർമാർ കടുത്ത വിമർശനം ഉയർത്തി.
ട്രാൻസ്‍ജൻഡറുകളെ നിരോധിക്കുന്ന പദ്ധതി 2018 ഫെബ്രുവരി 21 മുതൽ ആസൂത്രണം ചെയ്ത് 2018 മാർച് 23 ന് നടപ്പാക്കി തുടങ്ങണമെന്നാണ് ട്രമ്പ് വെള്ളിയാഴ്ച ഒപ്പിട്ട മെമ്മോറാണ്ടത്തിൽ നിർദേശിച്ചിട്ടുള്ളത്.

“ട്രാൻസ്‍ജൻഡറുകളായ ഈ സ്ത്രീകളെയും പുരുഷന്മാരെയും സേനയിൽ നിന്ന് നീക്കുന്നതോ അവരെ ഇനി എടുക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നതോ ഇതുവരെ അമേരിക്ക ഉയർത്തി പിടിച്ച എല്ലാ മൂല്യങ്ങളുടെയും നിഷേധമാണെ”ന്നു ഏറ്റവും അധികം കാലമായി കോൺഗ്രസിൽ തുടരുന്ന ഡെമോക്രാറ്റിക്‌ സെനറ്റർ ആമി ബേറ പത്രസമ്മേളനത്തിൽ പറഞ്ഞു.
“നിങ്ങൾ അമേരിക്കൻ യൂണിഫോം ധരിക്കുന്നുവെങ്കിൽ നിങ്ങൾക്കു കമാൻഡർ ഇൻ ചീഫിന്റെ പരിഗണന യും പിന്തുണയും ലഭിക്കാൻ അവകാശമുണ്ട്. ദൗർഭാഗ്യവശാൽ ട്രമ്പ് വിവേചനത്തിലും വിദ്വേഷത്തിലുമാണ് അഭിരമിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
ട്രമ്പിന്റെ ഉത്തരവ് ട്രാൻസ്‍ജൻഡറുകളെ ഇനി ലിസ്റ്റിൽ ചേർക്കേണ്ട എന്ന് തീരുമാനിച്ചു. എന്നാൽ ഇപ്പോൾ സേവനം ചെയ്തുകൊണ്ടിരിക്കുന്നവരെ “അവരുടെ കഴിവ്, സംഘത്തിൽ പ്രവർത്തിക്കാനുള്ള ശേഷി, ബജറ്റി ന്റെ കുറവ്, ബാധകമാവുന്ന നിയമം” തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചു എന്ത് ചെയ്യണമെന്ന് നിശ്‌ചയിക്കാൻ സുരക്ഷാ സെക്രെട്രറി ജെയിംസ് മാതിസ്‌, ആഭ്യന്തര സെക്രട്ടറി എന്നിവർക്ക്‌ നിർദ്ദേശം നൽകി.
ലിംഗമാറ്റ ശസ്ത്രക്രിയകൾക്കു ഇനി ഫണ്ട് ചെലവാക്കേണ്ടതില്ലെന്നും ട്രമ്പ് ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ശസ്ത്രക്രിയകൾ തുടരാം.
കാലിഫോർണിയ ഡെമോക്രാറ്റ് ആർ ഒ ഖന്ന, ഇല്ലിനോയിസ് ഡെമോക്രറ്റ് രാജ കൃഷ്‍ണമൂർത്തി എന്നിവരും ഈ ട്രാൻസ് വിരുദ്ധത അംഗീകരിക്കാൻ ആകില്ലെന്നും ട്രമ്പ് ഇത് പിൻവലിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.