Wednesday
22 Nov 2017

വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നത് പുണ്യപ്രവൃത്തി: മന്ത്രി 

By: Web Desk | Tuesday 12 September 2017 6:35 PM IST

കൊച്ചി: വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കുന്നത് ഏറ്റവും വലിയ പുണ്യ പ്രവൃത്തിയാണെന്നു കൃഷി മന്ത്രി വി എസ് സുനിൽകുമാർ.എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന പദ്ധതിയുടെ  ഭാഗമായി കടുങ്ങല്ലൂർ പഞ്ചായത്തിൽ മുപ്പത്തടം ഗ്രാമത്തിൽ ഒരു വർഷംകൊണ്ട് 10001  വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന വൃക്ഷ യജ്ഞത്തിന്റെ ഉദ്‌ഘാടനം  മുപ്പത്തടം ഗവ ഹൈസ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ വൃക്ഷതൈകൾ വച്ചുപിടിപ്പിക്കാൻ തയ്യാറാകണം. തന്നെപോലെ തന്നെ വൃക്ഷവും വളർന്നുവരുന്നത് നോക്കികാണണമെന്നും മന്ത്രി പറഞ്ഞു. വംശ നാശം വരുന്ന വൃക്ഷങ്ങൾ കൂടി കണ്ടെത്തി അവയെ സ്ഥല ലഭ്യത അനുസരിച്ചു വച്ചുപിടിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീമൻ  നാരായണനാണ് പദ്ധതി നടപ്പാക്കുന്നത്. ഗാന്ധിമരങ്ങൾ  എന്ന പേരിൽ മാവും പ്ലാവുമാണ്  വച്ചുപിടിപ്പിക്കുന്നതിൽ ഭൂരിഭാഗം വൃക്ഷതൈകൾ . ചടങ്ങിൽ വി കെ ഇബ്രാഹിംകുഞ് എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രത്‌നമ്മ സുരേഷ്, വൈസ് പ്രസിഡണ്ട്  സി ജി വേണു, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീബ ജോസ്, ബ്ലോക്ക് മെമ്പർ ടി കെ ഷാജഹാൻ, സ്കൂൾ പ്രിൻസിപ്പൽ കെ പി പദ്മിനി , സിബി അഗസ്റ്റിൻ , ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു .
Related News