Tuesday
19 Jun 2018

ആദിവാസി വീട്ടമ്മയുടെ മരണം അന്വേഷണം വേണം സിപിഐ

By: Web Desk | Monday 16 April 2018 5:31 PM IST

മാനന്തവാടി: മാനന്തവാടി ജില്ലാശുപത്രിയിൽ ചികിത്സ കിട്ടതെ ആദിവാസി വീട്ടമ്മ എടവക രണ്ടേ നാൽ വെണ്ണമറ്റം കോളനിയിലെ ചാപ്പയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഡോക്ടർമാർ ജനങ്ങളെ വെല്ല് വിളിച്ച് നടത്തുന്ന സമരത്തിന്റെ ഇരയാണ് ചാപ്പയെന്നും സി പിഐ മാനന്തവാടി മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി.
പനി ബാധിച്ച് അവശനിലയിൽ അദ്യം എടവക പി എച്ച് സിയിൽ ചികിൽസ തേടി പോയെങ്കിലും അവിടെ ഡോക്ടർമാർ സമരത്തിലയധിനാൽ മാനന്തവാടി ജില്ലാശുപത്രിയിൽ രാവിലെ ഒമ്പതര മണിയോടെ എത്തുകയായിരുന്നു ചാപ്പ.
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഒ.പി വിഭാഗം ഇല്ലത്തതിനാൽ അത്യഹിതവിഭാഗത്തിൽ മരുന്ന് നൽകി വിട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു ഡോകടർ ചെയ്തത്. വീട്ടിൽ എത്തിയ ചാപ്പ കുഴഞ്ഞ് വീണാണ് മരിച്ചത്. ജില്ലാശുപത്രിയിൽ നിന്ന് യഥാ സമയം ചികിത്സ ലഭിച്ചുവെങ്കിൽ ചാപ്പ രക്ഷപ്പെടുമായിരുന്നുവെന്നും കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ജനങ്ങളെയും സർക്കാരിനെയും വെല്ല് വിളിച്ച് ഡോകടർമാർ നടത്തുന്ന സമരം പിൻവലിക്കണമെന്നും ചാപ്പയുടെ കുടുംബത്തിന് നഷ്ടനൽകണമെന്നും സി പിഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി അധ്യക്ഷത വഹിച്ചു.ഇ ജെ.ബാബു, എൽ.സോമൻനായർ, കെ.സജീവൻ, രജിത്ത്കുമാർ കമ്മന, കെ.പി.വിജയൻ, ദിനേശ്ബാബു, ശോഭരാജൻ, എം.ബാലകൃഷ്ണൻ, അസ്സിസ്കോട്ട, അബ്ബാസ് പെറ്റമ്മൽ, ടി.നാണു എന്നിവർ പ്രസംഗിച്ചു.