Saturday
18 Nov 2017

ആദിവാസി ദിനം ആചരിച്ചു

By: Web Desk | Wednesday 13 September 2017 5:15 PM IST

മാനന്തവാടി:  പട്ടികവർഗ്ഗ വകുപ്പ് സംഘടിപ്പിച്ച തദ്ദേശിയ ജനതയുടെ അവകാശ അവബോധ ദിനാചരണവും ഐക്യരാഷ്ട്ര സഭയുടെ അവകാശ പ്രഖ്യാപനത്തിന്റെ പതിനൊന്നാം വാർഷികവും ആചരിച്ചു.  മാനന്തവാടി നഗരസഭ ആഭിമുഖ്യത്തിൽ കുറ്റിമൂല കോളനിയിൽ ലായിരുന്നു ചടങ്ങു് .
ഊര് മൂപ്പൻമാരായ ചന്തു പ്ലാമൂല, കൃഷ്ണൻ വിളനിലം, ബാലൻ ആലക്കണ്ടി എന്നിവർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി ആർ പ്രവീജ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കോളനി മൂപ്പൻ വി എ കൃഷ്ണൻ അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർമാരായ മുജീബ് കൊടിയോടൻ, വി യു ജോയ്, ലൈല ഉസ്മാൻ, കോർഡിനേറ്റർ ഉഷാകേളു,  പി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും  സംഘടിപ്പിച്ചു.