Thursday
24 Jan 2019

ട്രിനിറ്റി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാജിക്കത്ത് നല്‍കി

By: Web Desk | Wednesday 14 February 2018 9:56 PM IST

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ മൂന്നാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപികമാരെ ആഘോഷപൂര്‍വം തിരിച്ചെടുത്തുവെന്ന ആരോപണത്തെ തുടർന്ന് പ്രിന്‍സിപ്പല്‍ എസ് ജോണ്‍ രാജിക്കത്ത് നല്‍കി. ഇക്കാര്യം സ്കൂൾ മാനേജ്‌മെന്‍റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചു.

മാനേജ്‌മെന്റിന്‍റെ അറിവോടെയല്ല അധ്യാപികമാരെ കേക്ക് മുറിച്ചു സ്വീകരിച്ചതെന്നും കത്തില്‍ വിശദീകരിച്ചു. പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും കൂടെ ഉണ്ടായിരുന്ന അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ കെ എസ് ശ്രീകല സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

സ്കൂളിൽ കേക്ക് മുറിക്കുന്നതിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് വന്‍ വിവാദമായിരുന്നു.

Related News