Monday
19 Nov 2018

തൃപ്തി ദേശായി 17ന് ശേഷം ശബരിമലയില്‍ എത്തും

By: Web Desk | Tuesday 6 November 2018 4:12 PM IST

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കുമെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. സ്ത്രീകള്‍ ഭയന്നിട്ടാണ് ശബരിമലയില്‍ എത്താന്‍ മടിക്കുന്നതെന്നും മണ്ഡലകാലത്ത് ശബരിമലയില്‍ എത്തും. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു തൃപ്തി പറഞ്ഞു.

ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17-ാം തീയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.