Friday
15 Dec 2017

പുള്ളിമാൻകൂട്ടം ചത്തൊടുങ്ങിയതിനു പിന്നാലെ സിംഹവും കരടിയും ചത്തു

By: Web Desk | Thursday 12 October 2017 10:39 AM IST

ചത്ത കരടിയുടെ ഫയൽ ചിത്രം

തിരുവനന്തപുരം: പുള്ളിമാൻ കൂട്ടം ചത്തൊടുങ്ങിയതിനു പിന്നാലെ തിരുവനന്തപുരം മൃഗശാലയിലെ സിംഹവും കരടിയും ചത്തു.16 വയസ്സുള്ള സിംഹം ഐശ്വര്യയും 17 വയസ്സുള്ള കരടിയുമാണ് ചത്തത്.

2008 മെയ് 23 ന് വണ്ടലൂര്‍ മൃഗശാലയില്‍ നിന്ന് എട്ട് വയസുള്ളപ്പോള്‍ കൊണ്ടുവന്നതാണ്. മൃഗശാലയില്‍ ഇനി രണ്ട് സിംഹങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പാലോട് ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘമെത്തി പോസ്റ്റുമോര്‍ട്ടം നടത്തി രണ്ടു മണിയോടെ മൃഗശാല വളപ്പില്‍ സംസ്‌കരിച്ചു. ഡോ സദാനന്ദന്‍ , ഡോ നന്ദകുമാര്‍, ഡോ.ടിപി ആശ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ബുധനാഴ്ച്ചയാണ് മൃഗശാലയിലെ രണ്ട് പന്നിക്കരടികളില്‍ ഒരെണ്ണം ചത്തത്. 30 വയസുള്ള രവിയെന്ന കരടിയാണ് ചത്തത്. കരളിനെ ബാധിച്ച കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1992 ല്‍ മൈസൂര്‍ മൃഗശാലയില്‍ നിന്ന് എത്തിയ പന്നിക്കരടിയാണിത്.

സിംഹത്തിന്റെയും കരടിയുടെയും ശരാശരി ആയുസ്സ് 22 വയസ്സാണ്.
അജ്ഞാത രോഗം മൂലമാണ് കഴിഞ്ഞ ദിവസം 41 പുള്ളിമാനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. കുറച്ചു വർഷം മുൻപ് ഒരു സിംഹവാലൻ കുരങ്ങൻ മരിച്ചപ്പോൾ അന്യവസ്തു ആമാശയത്തിനുള്ളിൽ കടന്നത് വലിയ വാർത്തയായിരുന്നു. മൃഗശാലയിൽ സുരക്ഷിത മേഖലയിൽ കഴിയുന്ന മൃഗങ്ങളിൽ എങ്ങനെ ഇത്തരം വസ്തുക്കളെത്തിയെന്ന് സംശയമുണ്ടായിരുന്നു.