Saturday
20 Jan 2018

യഥാര്‍ത്ഥ ചങ്ങാതി

By: Web Desk | Monday 1 January 2018 5:44 PM IST

ഒരിടത്ത് രണ്ട് ചങ്ങാതിമാര്‍ ഉണ്ടായിരുന്നു. ഒരാളുടെ പേര് മനു. മറ്റെയാളുടെ പേര് ശങ്കരന്‍. രണ്ടുപേരും വളരെ അടുത്ത ചങ്ങാതിമാര്‍. ഒരു ദിവസം രണ്ടുപേരും കൂടി കടല്‍ത്തീരത്തേക്ക് പോയി. അവിടെ വച്ച് രണ്ടുപേരും കൂടി വഴക്കുണ്ടായി. അപ്പോള്‍ മനു ശങ്കരനെ തല്ലി. ശങ്കരന്‍ അവിടത്തെ മണലില്‍ എഴുതിവച്ചു. ”എന്റെ ചങ്ങാതി എന്നെ തല്ലി” അപ്പോള്‍ മനു പറഞ്ഞു: എടാ മണ്ടാ കടല്‍ത്തീരത്ത് എഴുതിയാല്‍ അത് തിരമാല വന്ന് മായ്ച്ചുകൊണ്ട് പോകും. കുറച്ചുകഴിഞ്ഞപ്പോള്‍ ശങ്കരന്‍ കാലുതെറ്റി കടലില്‍ വീണു. അത് മനുകണ്ടു. മനു ശങ്കരനെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടി. മനു ശങ്കരനെ രക്ഷിച്ച് കരയില്‍ എത്തിയപ്പോല്‍ ശങ്കരന്‍ അവിടെയുണ്ടായിരുന്ന പാറയില്‍ കൊത്തിവച്ചു. ”എന്റെ ചങ്ങാതി എന്നെ രക്ഷിച്ചു.” മനു ചോദിച്ചു: നിന്നെ ഞാന്‍ തല്ലിയപ്പോള്‍ നീ മണലില്‍ എഴുതിവച്ചു, നിന്നെ ഞാന്‍ രക്ഷിച്ചപ്പോള്‍ നീ പാറയില്‍ എഴുതിവച്ചു. ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ് ചങ്ങാതി? ശങ്കരന്‍ പറഞ്ഞു നമ്മള്‍ വഴക്കുണ്ടാക്കിയാല്‍ അത് പെട്ടെന്ന് പോകണം. നമ്മളെ ആരെങ്കിലും രക്ഷിച്ചാല്‍ ”നന്മയോടെ എന്നെന്നും ഓര്‍ക്കണം.” പിന്നീട് മനുവും ശങ്കരനും വളരെ അടുത്ത ചങ്ങാതിമാരായി കഴിഞ്ഞു.

അഞ്ജു ആര്‍ എസ്
സ്റ്റാന്‍ഡേര്‍ഡ് – 4
പിവിഎല്‍പിഎസ്, കുഴിവിള