Tuesday
17 Jul 2018

വക്രബുദ്ധിക്കാരിയായ ഹിലരിയെ ഫേസ്ബുക്ക് പിന്തുണച്ചു: ട്രംപ്

By: Web Desk | Sunday 22 October 2017 3:26 PM IST

വാഷിങ്ങ് ടൺ : അമേരിക്കൻ തെരഞ്ഞടുപ്പു വേളയിൽ സമൂഹ മാധ്യമമായ ഫേസ്ബുക്ക് തന്റെ എതിരാളിയായിരുന്ന ഹിലരി ക്ലിൻറന്റെ  പക്ഷം പിടിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ ട്രംപ്. താൻ ചെലവഴിച്ചതിനെക്കാൾ കൂടുതലായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വക്രബുദ്ധിക്കാരിയായ ഹിലരി ക്ലിന്റൻ ആയരികണക്കിന് ഡോളർ ചെലവഴിച്ചുവെന്ന് ട്രംപ് ട്വിറ്ററിൽ ആരോപിച്ചു.

അമേരിക്കൻ തെരഞ്ഞെടുപ്പിനെ റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഹാക്കർമാർ ഫേസ് ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങൾ   2016 പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. തെരെഞ്ഞെടുപ്പ് സമയത്ത് റഷ്യ ഇടപെട്ടിരുന്നുവെന്ന ആരോപണത്തെപ്രതിയുള്ള അന്വേഷണ പരിധിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുമുണ്ട്.