Thursday
18 Oct 2018

ഇസ്ലാമികരാജ്യങ്ങള്‍ക്കെതിരെ കടുത്ത നിലപാടുകളുമായി അമേരിക്ക

By: Web Desk | Tuesday 19 December 2017 10:30 PM IST

വാഷിങ്ടണ്‍: അമേരിക്കയ്ക്ക് സുരക്ഷാ ഭീഷണികള്‍ ഉയര്‍ത്തുന്നത് ഇസ്ലാമിക രാജ്യങ്ങളെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പുതിയ ദേശീയ സുരക്ഷാ നയത്തില്‍ (നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി) ട്രംപ് വ്യക്തമാക്കുന്നു.
ഇതിനായി ഇപ്പോള്‍ തന്നെ ധാരാളം പണം അമേരിക്ക ചെലവഴിക്കുന്നുണ്ട്. റഷ്യ, ചൈന എന്നീ പ്രധാന തിരുത്തല്‍ ശക്തികളും ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും തീവ്രവാദ സംഘടനകളുമാണ് അമേരിക്കയ്ക്ക് ഭീഷണി.
ആഗോള ശക്തിയായി ഇന്ത്യ വളരുന്നത് സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് വ്യക്തമാക്കുന്നു. ഇന്ത്യ, ജപ്പാന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കും.
ഉയര്‍ന്നുവരുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര സൈനിക പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും ട്രംപിന്റെ ദേശീയ സുരക്ഷാ നയത്തില്‍ വ്യക്തമാക്കുന്നു.

Related News