Sunday
21 Jan 2018

ട്രംപിന്റെ ആണവായുധപ്രയോഗ അധികാരം നിയന്ത്രിക്കുവാന്‍ നീക്കം

By: Web Desk | Saturday 12 August 2017 7:52 PM IST

ന്യൂയോര്‍ക്ക്: ആണവായുധപ്രയോഗ കാര്യകര്‍ത്താവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരത്തിന്മേല്‍ നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ നീക്കം. ഉത്തരകൊറിയക്കെതിരെ ആണവയുദ്ധത്തിന് പോലും മടിച്ചേക്കില്ലെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രകോപനപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
രാജ്യത്തെ നിയമ നിര്‍മ്മാതാക്കളും ന്യൂയോര്‍ക്കില്‍ സജീവമായിട്ടുള്ള വര്‍ക്കിങ്ങ് ഫാമിലി പാര്‍ട്ടിയടക്കമുള്ളവരുമാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആണവായുധ പ്രയോഗ അധികാര നിയന്ത്രണ ദിശയില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള നിവേദനത്തില്‍ ജനങ്ങള്‍ ഒപ്പുവെയ്ക്കണമെന്ന് ഫാമിലി പാര്‍ട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്. ചിന്തിക്കാന്‍പോലും കഴിയാത്ത ആഗോള സര്‍വ്വനാശത്തിലേക്ക് നയിക്കാവുന്ന ട്രംപിന്റെ ചെയ്തികള്‍ക്ക് തടയിടുന്നതിനായി നിയമ നിര്‍മ്മാതാക്കള്‍ മുന്നിട്ടിറങ്ങണം. ആഗോള സുരക്ഷിതത്വം പരിരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം-വര്‍ക്കിങ്ങ് ഫാമിലി പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്നു.

Related News