Saturday
20 Jan 2018

ജറുസലേം നീക്കത്തെ എതിര്‍ത്ത രാജ്യങ്ങള്‍ക്കെതിരെ ട്രംപ്

By: Web Desk | Thursday 21 December 2017 11:45 AM IST

ജറുസലേം നീക്കത്തെ എതിര്‍ത്ത രാജ്യങ്ങള്‍ക്കെതിരെ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. അമേരിക്ക നല്‍കുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുമെന്ന് യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കി. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിക്കെതിരെയുള്ള ഐക്യര്യാഷ്ടസഭ പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങള്‍ക്കുള്ള എല്ലാ സാന്പത്തിക സഹായങ്ങളും അവസാനിപ്പിക്കുമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി.

അറബ്, മുസ്‍ലിം രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് അടിയന്തരമായി യു.എന്‍ ജനറല്‍ അസംബ്ലി ചേര്‍ന്നത്. അമേരിക്കയുടെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും ജറുസലേമുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും തടയുമെന്നായിരുന്നു പ്രമേയം. 193 അംഗരാജ്യങ്ങളില്‍ അമേരിക്കയൊഴിലെ എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. ജനറല്‍ അസംബ്ലിയിലെ വോട്ടെടുപ്പ് മുമ്പായി യു.എന്നിലെ അമേരിക്കന്‍ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന കത്ത് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. എപ്പോഴും കൂടുതല്‍ നല്‍കുന്നവരാണ് ഞങ്ങള്‍ അതുകൊണ്ട് അമേരിക്കന്‍ ജനതയുടെ ആഗ്രഹപ്രകാരം ഞങ്ങള്‍ ഒരു തീരുമാനമെടുത്താല്‍ അതിനെ എല്ലാവരും അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് നിക്കി ഹാലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.