Monday
23 Jul 2018

പാക്കിസ്താനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി;ട്രംപ്

By: Web Desk | Wednesday 3 January 2018 11:41 AM IST

പാക്കിസ്താന് അന്ത്യ ശാസനം നല്‍കി അമേരിക്ക . പാക്കിസ്താനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപ് നുണയനാണെന്ന് പാക്കിസ്താനും തിരിച്ചടിച്ചു. പ്രശ്നം മൂര്‍ച്ചിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.

പാക്കിസ്താന് നല്‍കി വന്നിരുന്ന സഹായം നിര്‍ത്തലാക്കുമെന്ന് കവിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് 48 മണിക്കൂറിനുളളില്‍ നടപടിയെന്ന് അമേരിക്ക വ്യക്തമാക്കിയത്. എന്നാല്‍ ഏതുതരത്തിലുള്ള നടപടിയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. ട്രംപ് നുണയനാണെന്ന് പാക്കിസ്താനും തിരിച്ചടിച്ചു. സമാധാന ചര്‍ച്ചകള്‍ തുടരാത്ത പക്ഷം പലസ്തീന് തെിരെയും നടപടിയെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Related News