Saturday
20 Jan 2018

ആഗോള ശക്​തിയായി ഇന്ത്യ വളരുന്നത്​ സ്വാഗതം ചെയ്യുന്നു;ട്രംപ്

By: Web Desk | Tuesday 19 December 2017 11:03 AM IST

വാഷിങ്​ടണ്‍: ആഗോള ശക്​തിയായി ഇന്ത്യ വളരുന്നത്​ സ്വാഗതം ചെയ്യുന്നുവെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപ്​. ഇന്ത്യ, ജപ്പാന്‍, ആസ്​ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വര്‍ധിപ്പിക്കുമെന്നും ട്രംപി​​െന്‍റ പുതിയ ദേശീയ സുരക്ഷാ നയത്തില്‍ (നാഷണല്‍ സെക്യൂരിറ്റി സ്​ട്രാറ്റജി) വ്യക്​തമാക്കുന്നു.

ഉയര്‍ന്നുവരുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര- സൈനിക പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും ട്രംപി​​െന്‍റ ദേശീയ സുരക്ഷാ നയത്തില്‍ വ്യക്​തമാക്കുന്നു.

തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്താനില്‍ സമ്മര്‍ദ്ദം ചെലുത്തും. അതിനായി ഇപ്പോള്‍ തന്നെ ധാരാളം പണം അമേരിക്ക ചെലവഴിക്കുന്നുണ്ടെന്നും നയത്തില്‍ വ്യക്​തമാക്കുന്നു​. റഷ്യ, ചൈന എന്നീ​ പ്രധാന തിരുത്തല്‍ ശക്​തികളും ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും തീവ്രവാദ സംഘടനകളുമാണ്​ യു.എസിന്​ ഭീഷണി എന്നും ദേശീയ സുരക്ഷ നയത്തില്‍ ട്രംപ്​ വ്യക്​തമാക്കുന്നു.

Related News