Tuesday
13 Nov 2018

ട്രംപ് – കിം കൂടിക്കാഴ്ചയ്ക്ക് മുൻപ് യു എസ് സംഘാംഗത്തിന് ഹൃദയാഘാതം

By: Web Desk | Tuesday 12 June 2018 11:25 AM IST

ട്രംപ് – കിം കൂടിക്കാഴ്ചയ്ക്ക് തൊട്ടു മുൻപ് യുഎസ് സംഘാംഗത്തിന് ഹൃദയാഘാതം.
ട്രംപിന്റെ സംഘത്തിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് ലേറി കഡ്‌ലോയ്ക്ക് ആണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ ഇരുവിഭാഗവും ചർച്ച തുടങ്ങുന്നതിന് മുൻപായിരുന്നു കഡ്‌ലോയ്ക്ക് ഹൃദയാഘാതം . എഴുപതുകാരനായ കഡ്‌ലോ വൈറ്റ്ഹൗസിലെ നാഷനൽ ഇക്കണോമിക് കൗണ്‍സിലിന്റെ തലവനാണ്. വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകളിൽ യുഎസിന്റെ സാമ്പത്തിക നയങ്ങൾക്കു രൂപം നൽകുന്നതും വ്യാപാര ചർച്ചകളിൽ മുന്നിൽ നിൽക്കുന്നതും കഡ്‌ലോയാണ്.

പ്രവേശിപ്പിച്ച ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. കഡ്‌ലോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ട്രംപാണ് ട്വീറ്റ് ചെയ്തത്. അദ്ദേഹം എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടേയെന്നും ട്രംപ് ആശംസിച്ചു.

ഹൃദയാഘാതം നേരിയ തോതിലുള്ളതാണെന്നും വൈകാതെ തന്നെ ആശുപത്രി വിടാനാകുമെന്ന് വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ അറിയിച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു.

Related News