Wednesday
22 Nov 2017

പരിശ്രമങ്ങള്‍ ഫലം കണ്ടു: കരിവീരന്‍ കരയ്‌ക്കെത്തി

By: Web Desk | Tuesday 5 September 2017 9:01 PM IST

ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍, ചതുപ്പില്‍ താഴ്ന്ന് പോയ ആനയെ കരയക്കെത്തിച്ചു. മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയായിരുന്നു ചതുപ്പില്‍ അകപ്പെട്ടു പോയത്. നീണ്ട 17 മണിക്കൂറത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ആനയെ കരയ്‌ക്കെത്തിച്ചു. തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുപോയി തിരിച്ചു വാഹനത്തില്‍ കൊണ്ടു വരുന്നതിനിടെ ആന ഇടഞ്ഞ് ഇറങ്ങിയോടുകയായിരുന്നു.

പത്ത് ദിവസത്തിന് മുമ്പാണ് ആനയെ തൃക്കാക്കര ക്ഷേത്രത്തിലെ ആഘോഷത്തിനായി കൊണ്ടുപോയത്. ലോറിയില്‍ ചട്ടക്കൂട് സ്ഥാപിച്ചായിരുന്നു തിരി്ച്ചു കൊണ്ടു വന്നിരുന്നത്. ഇതിനിടെ ലോറിയ്ക്ക് കുലുക്കം ഉണ്ടായി. ലോറി നിര്‍ത്തുന്നതിനിടെ ആന ചട്ടക്കൂട് പൊളിച്ച് ഇറങ്ങിയോടുകയായിരുന്നു.
ഓട്ടത്തിനിടെയാണ് ആന ചതുപ്പില്‍ വീണത്. ഇടഞ്ഞ് ഓടുന്നതിനിടെ സ്ഥലത്ത് നിവധി നാശ നഷ്ടങ്ങള്‍ ആന വരുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറോളം സ്ഥലത്ത് പരിഭ്രാന്തി പരത്തിയിരുന്നു. ആന ഒരു ഓട്ടോയും വീടിന്റെ മതിലും തകര്‍ത്തു.