Tuesday
19 Sep 2017

ഇടഞ്ഞ് ഓടിയ കൊമ്പന്‍ ചതുപ്പില്‍ പുതഞ്ഞു

By: Web Desk | Tuesday 5 September 2017 12:18 PM IST

ആലപ്പുഴ:

ഇടഞ്ഞ്‌വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയ കൊമ്പന്‍ ചതുപ്പില്‍ പുതഞ്ഞു. ആലപ്പുഴ തുറവൂരിലാണ് സംഭവം. മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയായിരുന്നു ചതുപ്പില്‍ അകപ്പെട്ടു പോയത്. തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുപോയി തിരിച്ചു വാഹനത്തില്‍ കൊണ്ടു വരുന്നതിനിടെ ആന ഇടഞ്ഞ് ഇറങ്ങിയോടുകയായിരുന്നു.
പത്ത് ദിവസത്തിന് മുമ്പാണ് ആനയെ തൃക്കാക്കര ക്ഷേത്രത്തിലെ ആഘോഷത്തിനായി കൊണ്ടുപോയത്. ലോറിയില്‍ ചട്ടക്കൂട് സ്ഥാപിച്ചായിരുന്നു തിരി്ച്ചു കൊണ്ടു വന്നിരുന്നത്. ഇതിനിടെ ലോറിയ്ക്ക് കുലുക്കം ഉണ്ടായി. ലോറി നിര്‍ത്തുന്നതിനിടെ ആന ചട്ടക്കൂട് പൊളിച്ച് ഇറങ്ങിയോടുകയായിരുന്നു.
ഓട്ടത്തിനിടെയാണ് ആന ചതുപ്പില്‍ വീണത്. ചതുപ്പില്‍ വീണ ആനയെ രക്ഷിക്കാന്‍ പാപ്പാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തുകയായിരുന്നു. മണിക്കൂറിലേറെയായി ആനയെ രക്ഷിക്കാനുളള ശ്രമം തുടരുകയാണ്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ആനയാണ് ഇടഞ്ഞ ബാലകൃഷ്ണന്‍.
ഇടഞ്ഞ് ഓടുന്നതിനിടെ സ്ഥലത്ത് നിവധി നാശ നഷ്ടങ്ങള്‍ ആന വരുത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറോളം സ്ഥലത്ത് പരിഭ്രാന്തി പരത്തിയിരുന്നു. ആന ഒരു ഓട്ടോയും വീടിന്റെ മതിലും തകര്‍ത്തു.

ഫയല്‍ ചിത്രം