Friday
15 Dec 2017

ബോണക്കാട് വനഭൂമിയിൽ സ്ഥാപിച്ച കുരിശുകള്‍ ഇളക്കിമാറ്റി

By: Web Desk | Sunday 13 August 2017 2:53 PM IST

തിരുവനന്തപുരം: ബോണക്കാട് വനഭൂമി കൈയേറി സ്ഥാപിച്ച കുരിശുകള്‍ വനംവകുപ്പ് നീക്കുന്നു. 14 കുശിശുകളാണ് വനഭൂമിയില്‍ സ്ഥാപിച്ചിരുന്നത്. . ഇതില്‍ മൂന്നെണ്ണം ഉദ്യോഗസ്ഥര്‍ തന്നെ ഇളക്കി നീക്കി.

ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ എടുത്തുമാറ്റുമെന്നാണ് റിപ്പോര്‍ട്ട്. വനഭൂമിയിൽ നിർമാണ പ്രവർത്തനം പാടില്ലെന്ന നിർദേശമുള്ളതിനാലാണു കുരിശുകൾ മാറ്റിയതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ വികാരിയും വിശ്വാസികളും കൂട്ടമായെത്തി തടഞ്ഞതോടെ വനം ഉദ്യോഗസ്ഥർ തിരിച്ചുപോയി എന്ന് പ്രചാരണം നിലനിന്നിരുന്നു . വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നല്ല, പകരം റവന്യൂ അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിക്കാത്തതിനാലാണു തിരിച്ചുപോയതെന്നു വനം അധികൃതർ വ്യക്തമാക്കി. കുരിശുമല തീര്‍ഥാടനത്തിന് അടുത്ത വര്‍ഷം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിൽ മരക്കുരിശുകൾ നിർമിക്കാമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.