Friday
20 Jul 2018

കോലിയില്ലാതെ ഇന്ത്യ ഇന്ന് ടി20യ്ക്കിറങ്ങുന്നു

By: Web Desk | Wednesday 20 December 2017 8:30 AM IST

കട്ടക്ക്:

ഇന്ത്യ ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാവും. വിശ്രമം അനുവദിച്ച വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയായിരിക്കും ടെസ്റ്റ്, ഏകദിന പരമ്പര നേടിയ സ്വന്തമാക്കിയ ഇന്ത്യന്‍ ട്വന്റി 20 ടീമിനെ നയിക്കുക. ജയദേവ് ഉനാദ്കത്ത്, മുഹമ്മദ് സിറാജ്, ഹര്‍ദിക് പാണ്ഡ്യ, ജസ്!പ്രിത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.
ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്. അതേസമയം മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍.
വെറ്ററന്‍ പേസര്‍ ലസിത് മലിംഗ, സുരംഗ ലക്മല്‍, ലഹിരു തിരിമാനെ എന്നിവര്‍ ഇല്ലാതെയാണ് ലങ്ക ഇന്ത്യയെ നേരിടുക. വെള്ളിയാഴ്ച ഇന്‍ഡോറിലും ഞായറാഴ്ച മുംബൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നഷ്ടമായ സന്ദര്‍ശകര്‍ക്ക് നാണക്കേട് മറികടക്കണമെങ്കില്‍ ട്വന്റി20 വിജയം വേണം.
നായകന്‍ തിസാര പെരേരയുടെ കീഴിലിറങ്ങുന്ന ടീമില്‍ ഉപുള്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ്, സമരവിക്രമ, ഗുണതിലക, അഖില ധനഞ്ജയ തുടങ്ങിയവരെല്ലാം കളിക്കുന്നുണ്ട്.