Wednesday
22 Nov 2017

ഇന്ത്യശ്രീലങ്ക ട്വന്റിട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 171 റണ്‍സ് വിജയ ലക്ഷ്യം

By: Web Desk | Wednesday 6 September 2017 10:37 PM IST

കൊളംബോ:

ഇന്ത്യശ്രീലങ്ക ട്വന്റിട്വന്റി മത്സരത്തില്‍ ഇന്ത്യക്ക് 171 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവര്‍ ബാറ്റു ചെയ്ത ലങ്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു. 29 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ദില്‍ഷന്‍ മുനവീരയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നാണക്കേട് ഒഴിവാക്കുന്നതിനു വേണ്ടി ശ്രീലങ്കക്ക് ഏക ട്വന്റിട്വന്റി മത്സരത്തില്‍ വിജയിച്ചേ മതിയാകൂ.