Wednesday
17 Oct 2018

ഷോപ്പിംഗ് മാളിലെ വെടിവെപ്പില്‍ രണ്ട് മരണം

By: Web Desk | Wednesday 10 October 2018 9:54 PM IST

ഫ്‌ളോറിഡ: ഷോപ്പിംഗ് മാളിലെ വെടിവെപ്പില്‍ രണ്ടു മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഫോര്‍ട്ട് മയേഴ്‌സിലെ മാളിലാണ് സംഭവം. ഇന്നലെ രാത്രി ഷോപ്പിംഗ് മാളിനകത്ത് നടന്ന ഒന്നിലധികം വെടിവെപ്പുകളിലാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.