Thursday
24 Jan 2019

കള്ളനോട്ടുകേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

By: Web Desk | Thursday 5 July 2018 8:40 PM IST

തൊടുപുഴ: കൊല്ലം മുളങ്കാടകത്തു നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കട്ടപ്പന കിഴക്കേമാട്ടുക്കട്ട പൂവത്തുംമൂട്ടില്‍ ബിനു(48), കട്ടപ്പന കല്‍ത്തൊട്ടി തെക്കേപ്പറമ്പില്‍ സണ്ണി (42) എന്നിവരാണ്
അറസ്റ്റിലായത്.
അറസ്റ്റിലായ പ്രതികളും അണക്കരയില്‍ നിന്നും പിടിയിലായ രവീന്ദ്രനും ചേര്‍ന്ന് 2013-ല്‍ കള്ളനോട്ടടിച്ചിരുന്നു. എന്നാല്‍ നോട്ടുനിര്‍മാണത്തില്‍ അപാകതയുണ്ടായി. തുടര്‍ന്ന് ഇവര്‍ വാങ്ങിയ യന്ത്രം പ്രതിയായ ലിയോയ്ക്ക് വിറ്റു. ഇവര്‍ക്ക് യന്ത്രം നിര്‍മിച്ചതിന് മുടക്കായ
അഞ്ചുലക്ഷം രൂപ കൊടുക്കാമെന്ന വ്യവസ്ഥയിലാണ് യന്ത്രം കൈമാറിയത്. ലിയോയും രവീന്ദ്രനും തുടര്‍ന്ന് യന്ത്രത്തിന് കൂടുതല്‍ സാങ്കേതിക മികവ് നല്‍കി കൊല്ലത്തെ ആഡംബര വീട്ടില്‍ നോട്ടടിക്കുകയായിരുന്നു

Related News