Sunday
24 Jun 2018

ആലിംഗനം ചെയ്ത കുട്ടികളെ സ്കൂൾ തിരിച്ചെടുക്കുന്നു

By: Web Desk | Friday 29 December 2017 8:34 PM IST

തിരുവനന്തപുരം: സ്‌കൂള്‍ ക്യാമ്പസ്സില്‍ ആലിംഗനം ചെയ്തതിന് അധികൃതര്‍ പുറത്താക്കിയ രണ്ടു കുട്ടികളെ  തിരിച്ചെടുക്കാൻ ഒടുവിൽ ഒത്തുതീർപ്പ്.

മത്സരത്തിനു ശേഷം ആൺകുട്ടിയും പെൺകുട്ടിയും കെട്ടിപ്പിടിച്ച്‌ സന്തോഷം പ്രകടിപ്പിച്ചത് വിവാദമായതോടെയാണ് ഇരുവരെയും തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ നിന്ന്  പുറത്താക്കിയത്.

ശശി തരൂർ എം പി ഇടപെട്ടു ആദ്യം സ്കൂൾ അധികൃതരെ കണ്ടു, തുടർന്ന്  രണ്ടു കൂട്ടികളെയും അവരുടെ മാതാപിതാക്കളെയും കണ്ടു, ഒടുവിൽ എല്ലാവരെയും ഒരുമിച്ചു യോഗം വിളിച്ചതിനെ തുടർന്നാണ് ഇരുവരെയും പരീക്ഷ എഴുതാൻ അധികൃതർ അനുവദിച്ചത്.

ഹൈക്കോടതിയിൽ വിദ്യാർത്ഥി നൽകിയ പരാതി പിൻവലിക്കണമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

 picture courtesy: The Hindu
Related News