Sunday
19 Nov 2017

പീഡനത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

By: Web Desk | Sunday 22 October 2017 5:47 PM IST

പൂനെ:

ഇന്നലെ പൂനെയിലെ വീട്ടില്‍നിന്നും കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം ഇന്നു കണ്ടെത്തി. ഇന്ന് രാവിലെ വീടിനു 500 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്, ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് അതിരാവിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ അടുത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതാണെന്നു സംശയിക്കുന്നു. കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തിയ പാടുകള്‍ കണ്ടെത്തി, പൊലീസ് പറഞ്ഞു.

കുറ്റക്കാരനാണെന്നു സംശയിക്കപ്പെടുന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. ഐപിസി സെക്ഷന്‍ 376, 302 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇന്നലെ പൊലീസിനെ വിവരം അറിയിക്കുകയും ഉടന്‍ സംഭവസ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങുകയും ചെയ്തിരുന്നു.

 

Related News