Monday
17 Dec 2018

യുഎഇ പ്രസിഡന്റിന്റെ മാതാവ് അന്തരിച്ചു ; രാജ്യത്ത് ദുഃഖാചരണം

By: Web Desk | Sunday 28 January 2018 12:54 PM IST

അബുദാബി: ശൈഖ ഹസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ നഹ്യാന്‍ അന്തരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ മാതാവാണ് ശൈഖ ഹസ്സ ബിന്‍ത്.

ഇന്നാണ്  മരണം സംഭവിച്ചത്. നിര്യാണത്തില്‍ അനുശോചിച്ച്‌ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഔദ്യോഗിക ദുഃഖാചരണത്തിനാണ് അറിയിപ്പ്.