Saturday
22 Sep 2018

യുഎഇയിലും സ്വദേശിവൽക്കരണം

By: Web Desk | Thursday 8 February 2018 2:38 PM IST

ദു​ബൈ: യുഎഇയില്‍ സ്വകാര്യമേഖലയില്‍ സ്വദേശി സ്വദേശിവൽക്കരണം ശക്​തമാക്കുന്നു. ഇതി​​െൻറ ഭാഗമായി ഈ വര്‍ഷം പതിനയ്യായിരം തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം.

കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ മുഴുവന്‍ സ്ഥാപനങ്ങളും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിൽ നൽകുക എന്നത് യു.എ.ഇയുടെ ദേശീയ നയമാണ്.

2021 ഓടെ തൊഴിലെടുക്കുന്ന സ്വദേശികളുടെ അമ്പത്​ ശതമാനമെങ്കിലും സ്വകാര്യമേഖലയിലായിരിക്കുകയാണ്​ തവ്തീന്‍ എന്ന് പേരിട്ട്​ നടപ്പാക്കുന്ന അജണ്ടയിലൂടെ ലക്ഷ്യമിടുന്നത്. കമ്പനികള്‍, സര്‍ക്കാറുകള്‍, വിദ്യാഭ്യാസരംഗം, സ്വദേശികള്‍ എന്നിവ ഒന്നിച്ച് സഹകരിച്ചാലേ ഈ ലക്ഷ്യത്തിലെത്താനാവൂ എന്ന് തൊഴില്‍ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.

Related News