Tuesday
22 Aug 2017

വെനിസ്വേലയിലേക്ക് ആയുധങ്ങൾ വിറ്റഴിക്കുന്നതിന് തടയിടാൻ ബ്രിട്ടൻ

By: Web Desk | Saturday 12 August 2017 3:28 PM IST

ദശലക്ഷക്കണക്കിന് പൗണ്ട് വിലയുള്ള സൈനിക ഉപകരണങ്ങൾ വെനിസ്വേലയിലേക്ക് വിൽക്കുന്നതിനെതിന് തടയിടാൻ യുകെ. കഴിഞ്ഞ പതിറ്റാണ്ടിലെ വലിയ രാഷ്ട്രീയ വെല്ലുവിളിയാകും വെനിസ്വേല ഇതിലൂടെ നേരിടേണ്ടിവരിക. ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ്സ മെയ് ആണ് സൈനിക ഉപകരണ നിയന്ത്രിത കയറ്റുമതി ലൈസൻസ് നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഒരുകമ്പനിയ്ക്കും ആയുധങ്ങൾ വിൽക്കാനാകില്ല. എന്നാൽ വെനിസ്വേലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ കൂടുതൽ വഷളാകാതിരിക്കാനാണ് മെയ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്തംബർ ആയപ്പോഴേക്കും വെനിസ്വേലയുടെ സായുധ സേനയിലേക്ക് യു.കെ. ആസ്ഥാനമായ കമ്പനികൾ നിരവധി യുദ്ധ ഉപകരണങ്ങൾ ആണ് വിതരണം ചെയ്തത്. വെനിസ്വേലയുടെ മനുഷ്യാവകാശ ലംഘനത്തെപ്പറ്റി യുകെയുടെ വിദേശകാര്യവകുപ്പ് ആശങ്കയിലാണെന്ന് റിപ്പോർട്ടുണ്ട്.

2008 മുതൽ 2.5 മില്യൺ പൌണ്ട് (3 മില്യൺ ഡോളർ) സൈനിക ഉപകാരണങ്ങളാണ് വെനിസ്വേലയിലേക്ക് കമ്പനികൾ വിറ്റത്. അതിൽ സൈനിക റഡാർ, മറ്റു ആയുധ ശേഖരങ്ങൾ, സൈനിക വിമാന എൻജിനുകൾ എന്നിവയും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 2016 മാർച്ചിൽ 80,000 പൌണ്ട് ($ 103,440) വിലമതിക്കുന്ന ആയുധ ലൈസൻസ്ആണ് രാജ്യം അംഗീകരിച്ചത്.