Sunday
22 Oct 2017

ഗാന്ധിജിയെ വധിച്ചതിന്‍റെ ലാഭനഷ്ടക്കണക്ക് !

By: Web Desk | Thursday 12 October 2017 6:07 PM IST

ബനാസ്‌കന്ത (ഗുജറാത്ത്): രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ലാഭം കോണ്‍ഗ്രസിന് മാത്രമെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി.
ഗാന്ധിജിയുടെ മരണത്തില്‍ പുനരാലോചന നടത്തണമെന്നും ഉമാഭാരതി പറഞ്ഞു.
ഗോഡ്‌സെ ഗാന്ധിജിയെ കൊന്നിരിക്കാം, പക്ഷെ ആരാണ് അയാള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഉമാ ഭാരതി ചോദിച്ചു.
1948 ജനുവരി 30നാണ് ഹിന്ദു മഹാസഭയുടെ അംഗമായ നാഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തുന്നത്.
ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദര്‍ ഷരണിനെ അമിക്യസ് ക്യുറിയായി സുപ്രിം കോടതി നിയമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പ്രസ്താവനയിലാണ് ഉമാ ഭാരതി ഇക്കാര്യം പറഞ്ഞത്.
മുംബൈ സ്വദേശിയായ ഡോ. ഫാട്‌നിസാണ് ഗാന്ധിജിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Related News