Saturday
23 Jun 2018

കെ പി സി സി പ്രസിഡന്റ് ആയതു ഉമ്മൻ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ല: സുധീരൻ

By: Web Desk | Wednesday 13 June 2018 11:51 AM IST

താൻ കെ പി സി സി പ്രസിഡന്റ് ആയതു ഉമ്മൻ ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്നു വി എം സുധീരൻ. ഞാൻ നടത്തിയ ജനരക്ഷാ യാത്രയുടെ ഉത്ഘാടന വേദിയിൽ ജാഥ ക്യാപ്റ്റനായ എന്റെ പേര് പോലും പരാമർശിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല.

പ്രസിഡന്റ് ആയി വീട്ടിൽ കാണാൻ ചെന്നപ്പോഴും ഉമ്മൻ‌ചാണ്ടി നീരസം പ്രകടിപ്പിച്ചു. ജനരക്ഷാ യാത്രയോട് ക്രൂരമായ നിസംഗതയാണ് ഉമ്മന്‍ചാണ്ടികാട്ടിയത്. യാത്രയെ പരാജയപ്പെടുത്താനാണ് ഇരു ഗ്രൂപ്പുനേതാക്കളും ശ്രമിച്ചത്. എന്നിട്ടും ശംഖുമുഖം നിറഞ്ഞുകവിഞ്ഞു.

യാത്ര കോട്ടയത്ത് എത്തിയപ്പോഴാണ് സരിത കേസ് വരുന്നത്. കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ശക്തമായി ഉമ്മൻ ചാണ്ടിയെ ന്യായീകരിച്ച് തുടർന്നുള്ള ജാഥാമീറ്റിംഗുകളിൽ പ്രസംഗിക്കാൻ തുടങ്ങി. ഇതേ തുടർന്നാണ് ജാഥ ക്യാപ്റ്റന്റെ പേരുപോലും ഉമ്മൻ ചാണ്ടി ആദ്യമായി പറഞ്ഞത്.തിരഞ്ഞെടുപ്പുപരാജയം  തലയിൽ കെട്ടിവച്ചു രാജിവയ്പ്പിക്കാൻ ശ്രമം നടന്നു. രാജിക്ക് തയ്യാറായിരുന്നെങ്കിലും അപ്പോൾ വേണ്ടെന്നു വച്ചു.

ഞാൻ രാജി വയ്ക്കുമ്പോൾ അത് പാർട്ടിക്ക് ഒരു രീതിയിലും ദോഷം ചെയ്യരുതെന്ന് ഉള്ളതുകൊണ്ടാണ് ഇറങ്ങുമ്പോൾ ഒന്നും പറയാതിരുന്നത്. ഞാൻ നാടകം കളിക്കുന്നുവെന്നു കെ സി ജോസഫ് പറഞ്ഞു, വിദ്യാർത്ഥിയായിരിക്കുമ്പോൾ അല്ലാതെ ജീവിതത്തിൽ നാടകം കളിച്ചിട്ടില്ല. കരുണാകരൻ അവസാനം എന്നോട് പറഞ്ഞു: സുധീരൻ മാത്രം എതിർപ്പുള്ളതു മുഖത്ത് നോക്കി പറഞ്ഞു, മറ്റു പലരും കാണുമ്പോൾ ചിരിക്കുകയും പിന്നിൽ നിന്നും കുത്തുകയുമായിരുന്നു.

 

Related News