Friday
18 Aug 2017

ഗവർണ്ണറുടെ നേതൃത്വത്തിൽ;നാളെ വാക്കത്തോൺ

By: Web Desk | Saturday 12 August 2017 1:54 PM IST

തിരുവനന്തപുരം : സമന്വയ ഭാരതം എന്ന സന്ദേശം ജനകീയമാക്കാൻ നാളെ ഒൻപതു മണിക്ക് സംസ്ഥാന ഗവർണ്ണറുടെ നേതൃത്വത്തിൽ തിരുവന്തപുരത്ത് വാക്കത്തോൺ സംഘടിപ്പിക്കുന്നു. ഭിന്നശേഷിയുള്ളവരും അല്ലാത്തവരും യോജിച്ചു സംഘടിപ്പിക്കുന്ന കൂട്ട നടത്തത്തിൽ ഗവർണ്ണർക്കൊപ്പം മന്ത്രി കടകം പള്ളി സുരേന്ദ്രൻ , ശശി തരൂർ എം പി, ഡെപ്യൂട്ടി മേയർ രാഖി രവീന്ദ്രൻ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖരും പങ്കെടുക്കുന്നു.

ദിവ്യാംഗജർക്കും സമൂഹത്തിൽ തുല്യമായ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക ജീവിതവും വാഗ്ദാനം ചെയ്യുന്ന 2016 ലെ നിയമത്തിന്റെ പ്രചരണാർത്ഥം സാമൂഹ്യ നീതിവകുപ്പ് സംഘടിപ്പിക്കുന്നതാണ് ഈ യാത്ര.

രാവിലെ 9 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ദേശീയ ഗാനാലാപത്തോടെ തുടക്കം കുറിയ്ക്കുന്ന യാത്ര 10 നു യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസ്സിൽ സമാപിക്കും. ഈ യാത്രയിൽ പങ്കെടുത്തു ദിവ്യാംഗജരോടു സ്നേഹവായ്പു പങ്ക് വയ്ക്കുവാൻ എല്ലാവരോടും നാഷണൽ ട്രസ്റ്റ് സിഇഒ മുകേഷ് ജെയിൻ അഭ്യർത്ഥിച്ചു.

Related News