Sunday
19 Aug 2018

ലോകത്തിലെ ഏറ്റവും വലിയ ജലാന്തര്‍ഭാഗ ഗുഹ മെക്സിക്കോയില്‍

By: Web Desk | Friday 19 January 2018 6:06 PM IST

മെക്സിക്കോ :

ലോകത്തിലെ ഏറ്റവും വലിയ ജലാന്തര്‍ഭാഗ ഗുഹ മെക്സിക്കോയില്‍ കണ്ടെത്തി. രണ്ട് ജലാന്തര്‍ഭാഗ ഗുഹകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇൗ വലിയ ഗുഹ: പുരാവസ്തു ഗവേഷകരും മുങ്ങല്‍ വിദഗ്ദരും പറഞ്ഞു.

മെക്സിക്കന്‍ ജലാന്തരങ്ങളിലെ നിഗൂഡതയെ കണ്ടെത്താനായി ദി ഗ്രേറ്റ് മായ അക്വിഫര്‍ പ്രൊജക്ട് (ജിഎഎം) ടീം അംഗങ്ങള്‍ വര്‍ഷങ്ങളായി അവിടെ തമ്പടിച്ചിരിക്കുകയാണ്. സാക് ആക്റ്റണ്‍, ദോസ് ഒജോസ്‌ ഇന്‍ തുലം എന്നീ രണ്ടു ഗുഹകകള്‍ ചേര്‍ന്നുണ്ടായ  ഈ വമ്പന്‍ ഗുഹയ്ക്ക്   216 മൈല്‍ വിസ്തൃതി ഉള്ളതായി കണക്കാക്കുന്നു.

 

മായന്‍ സംസ്‌കാരകാലത്തിന്റെ അടയാളങ്ങള്‍ ഈ ഗുഹയില്‍ നിന്ന് കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ഗുഹ സ്ഥിതി ചെയ്യുന്ന യുകാതാൻ പെനിൻസുല, ഇപ്പോഴും മായൻ സമുദായത്തിൽ നിന്നുള്ള നിക്ഷേപങ്ങൾ സൂക്ഷിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഗുഹയായി പുരാവസ്തു ഗവേഷക സൈറ്റ് ഈ ഗുഹയെ പ്രതിനിധാനം ചെയ്യുന്നതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Photo Courtesy: Science Alert