Wednesday
21 Nov 2018

15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍

By: Web Desk | Saturday 21 April 2018 1:06 PM IST

തിരുവനന്തപുരം:

കാട്ടാക്കടയില്‍ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ അമ്മ നാട്ടുകാരുടെ സഹായത്തോടു കൂടി പിടികൂടി. കാട്ടാക്കടയില്‍ എല്‍ഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഡ്രൈവറായി ജോലി നോക്കുന്ന കാഞ്ഞിരംകുളം നെല്ലിക്കാകുഴി അശ്വതി ഭവനില്‍ വിക്രമനാണ് പിടിയിലായത്, പൊലീസ് പറഞ്ഞു.

കാട്ടാക്കട താലൂക്ക് ഓഫിസില്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അമ്മ ബഹളം വച്ചതോടെ നാട്ടുകാര്‍ വിക്രമനെ പിടികൂടി പൊലീസിന് കൈമാറി. അമ്മയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കാട്ടാക്കട പൊലീസ് കേസെടുത്തു

Related News