Thursday
20 Sep 2018

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍​നി​ന്നു യു​എ​സ് പി​ന്‍​മാറും

By: Web Desk | Wednesday 20 June 2018 3:06 PM IST

വാ​ഷിം​ഗ്ട​ണ്‍: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍​നി​ന്നു യു​എ​സ് പി​ന്‍​മാറ്റം ഉടന്‍ ഉണ്ടായേക്കും. ഇ​തു സം​ബ​ന്ധി​ച്ച്‌ അടുത്ത തന്നെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ച്ചാ​ല്‍ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നു​ള്ള യു​എ​സ് പി​ന്‍​മാ​റ്റ​ത്തി​ല്‍, ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​കും മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍​നി​ന്നു​ള്ള​ത്. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ, യു​എ​ന്നി​ലെ യു​എ​സ് അം​ബാ​സ​ഡ​ര്‍ നി​ക്കി ഹേ​ലി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പി​ന്‍​മാ​റ്റം സം​ബ​ന്ധി​ച്ചു സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ സം​യു​ക്ത പ്ര​സ്താ​വ​ന ന​ട​ത്തി​യേ​ക്കും.

എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. ഇ​സ്ര​യേ​ലി​നെ സം​ബ​ന്ധി​ച്ചു​ള്ള യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ല്‍ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി, സ​മി​തി​യി​ല്‍​നി​ന്നു പി​ന്‍​മാ​റു​മെ​ന്ന് നി​ക്കി ഹേ​ലി ക​ഴി​ഞ്ഞ വ​ര്‍​ഷം ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

അ​ഭ​യാ​ര്‍​ഥി കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളി​ല്‍​നി​ന്നു വേ​ര്‍​പി​രി​ക്കു​ന്ന ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ യു​എ​ന്നി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​നു വി​ധേ​യ​മാ​യിരുന്നു.