Saturday
22 Sep 2018

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി

By: Web Desk | Wednesday 14 March 2018 8:50 AM IST

ലക്നൗ: യുപിയിലും ബിഹാറിലും മാർച്ച് 11 ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി യുപിയിൽ ബിജെപിയും ബിഹാറിൽ ആർജെഡിയും മുന്നിലാണ്.

. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

യുപിയില്‍ ഗൊരഖ്പുര്‍, ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലേക്കും ബിഹാറില്‍ അറാറിയ ലോക്സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെണ്ണല്‍ നടക്കുന്നത് . ഗൊരഖ്പുരില്‍ 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവില്‍ ഗൊരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ്് നടന്നത്.

ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു-ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ പോരാട്ടം. യുപിയില്‍ എസ് പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്.