Tuesday
17 Jul 2018

കുട്ടികളെ സ്കൂളിൽ വിടുക അല്ലെങ്കിൽ പൊലീസ് പിടികൂടും

By: Web Desk | Monday 9 October 2017 12:04 PM IST

ബാലിയ(യുപി): കുട്ടികളെ സ്കൂളിൽ ചേർക്കാൻ മടിക്കുന്ന മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് യുപി മന്ത്രി ഓം പ്രകാശ് രാജ്ഭർ. ഭക്ഷണവും വെള്ളവും നൽകാതെ അഞ്ചുദിവസം പൊലീസ് ലോക്കപ്പിലിടുമെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്. പിന്നോക്ക-ഭിന്നശേഷി ക്ഷേമ വകുപ്പ് മന്ത്രിയാണ് രാജ്ഭർ. പരുഷമായ ഈ മുന്നറിയിപ്പിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കുട്ടികളെ സ്കൂളിൽ വിടാത്ത മാതാപിതാക്കൾക്കുള്ള ശിക്ഷ വിധിക്കുന്നതിനുള്ള നിയമനിർമാണത്തിന് സ്വന്തം നിലയിൽ തന്നെ മുതിരുമെന്നും മന്ത്രി പറയുന്നതായി എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. രാസ്‌ദ മേഖലയിൽ ഒരു ചടങ്ങിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളിലാണ് മാതാപിതാക്കൾക്കുള്ള മന്ത്രിയുടെ താക്കീത്.
“മക്കളെ വിദ്യാലയത്തിൽ അയച്ചില്ലെങ്കിൽ പൊലീസ് പിടികൂടും. കുട്ടികൾക്ക് വിദ്യാഭാസം നൽകുന്നതിന്റെ ആവശ്യകത നിങ്ങളെ ബോധ്യപ്പെടുത്തും. എന്നിട്ടും അതിനു തയ്യാറായില്ലെങ്കിൽ ആറു മാസം കൂടി ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും,” മന്ത്രി അസന്നിഗ്ദ്ധനായി പറഞ്ഞു. വീഡിയോ വിവാദമായെങ്കിലും മന്ത്രി പറഞ്ഞതിൽ തന്നെ ഉറച്ചു നിലക്കുകയാണ്.

courtesy: ANI 

Related News