Sunday
24 Sep 2017

മുന്‍ കേന്ദ്ര മന്ത്രി ജയന്തി നടരാജന്‍ അഴിമതി കേസില്‍ കുടുങ്ങി

By: Web Desk | Saturday 9 September 2017 10:01 PM IST

ചെന്നൈ: വനം പരിസ്ഥിതി മന്ത്രിയായിരിക്കെ അഴിമതി നടത്തിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ജയന്തി നടരാജന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. 2012ല്‍ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ പദവി ദുരുപയോഗം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയന്തി നടരാജന്റെ ചെന്നൈയിലെ വസതിയിലാണ് സിബിഐ റെയ്ഡ് നടത്തിയത്. 2012-2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജാര്‍ഘണ്ഡിലെ സിങ്ഭും ജില്ലയിലെ വനമേഖലയിലെ 55.79 ഹെക്ടര്‍ വനഭൂമി ഖനനം ചെയ്യാനുള്ള അനുമതിയാണ് ജയന്തി നടരാജന്‍ അനധികൃതമായി നല്‍കിയത്.
ജയന്തി നടരാജന് മുമ്പ് വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ഈ ഖനനത്തിന് അനുമതി നിഷേധിച്ചിരുന്നു. അതിനെ മറികടന്നാണ് ജയന്തി അനുമതി നല്‍കിയിരിക്കുന്നതെന്ന് സിബിഐ കണ്ടെത്തി.
അനുമതി നല്‍കുന്നതിന് മുമ്പ് വിഗദ്ഗ സമിതിയുടെ അഭിപ്രായം ആരായണമെന്ന സുപ്രിം കോടതിയുടെ നിര്‍ദ്ദേശവും അവര്‍ അവഗണിച്ചു. 2014 മുതല്‍ ഇത് സംബന്ധിച്ച് കേസന്വേഷിച്ച് വരികയാണ്.

 

Related News