Sunday
22 Oct 2017

ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിക്കണ്ട

By: Web Desk | Monday 18 September 2017 12:44 PM IST

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം തുർക്കി സ്‌കൂൾ സിലബസിൽ നിന്നും പുറത്ത്. കഴിഞ്ഞ വര്ഷം വരെ ബയോളജിയിൽ ഉൾപ്പെടുത്തിയിരുന്ന വിഷയത്തിനാണ് ഈ വര്ഷം മുതൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പരിണാമ  സിദ്ധാന്തമടക്കമുള്ള നൂറ്റിഎഴുപതോളം വിഷയങ്ങളാണ്  പാഠ്യപദ്ധതിയിൽ  നിന്നും നീക്കം ചെയ്തിരിക്കുന്നത്.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതായിരിക്കും പുതിയ  പാഠ്യപദ്ധതി.

പരിണാമ സിദ്ധാന്തമടക്കമുള്ള വിഷയങ്ങൾ സ്‌കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഗ്രഹിക്കാൻ വിഷമകരമായതിനാൽ കോളേജ് തലം വരെ അവ പഠിപ്പിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി ഇസ്മത്ത് യിൽമസ് പറഞ്ഞു. അതെസമയം പുതിയ വിദ്യാഭ്യാസനയത്തെ വിമർശിച്ച് വിദ്യാഭ്യാസ വിചക്ഷണർ മുന്നോട്ടുവന്നിട്ടുണ്ട്.

ഇസ്ലാമിക യാഥാസ്ഥിതികവാദികളോട് സർക്കാർ പുലർത്തുന്ന ആഭിമുഖ്യമാണ് ഇത്തരം ഒരു നടപടിക്ക് കാരണമെന്നും വിമർശകർ ആരോപിക്കുന്നു. രാജ്യത്തെ പഠനനിലവാരം താറുമാറാക്കുന്ന നീക്കം  തുർക്കിയിലെ വിദ്യാർത്ഥികൾക്ക് അടിസ്ഥാനപരമായ ശാസ്ത്രബോധം പോലുമില്ലാതാക്കുമെന്ന് രാജ്യത്തെ ജീവശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.