Thursday
18 Oct 2018

യുഎസ് വ്യോമാക്രമണം: കാബൂളില്‍ നാല് ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

By: Web Desk | Monday 13 November 2017 9:25 PM IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുഎസിന്റെ വ്യോമാക്രണത്തില്‍ പാകിസ്ഥാന്‍ പൗരന്മാരുള്‍പ്പെടെ നാല് ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നന്‍ഗന്‍ഹാര്‍ പ്രവിശ്യയിലാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ആചിന്‍ ജില്ലയിലെ മമാന്‍ഡ് ദാരയിലാണ് വ്യോമാക്രമണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.

ഐഎസിന്റെ ഒളിത്താവളങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആയുധങ്ങളും തകര്‍ന്നിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഐഎസ് പ്രതകരിച്ചിട്ടില്ല.
ഒക്ടോബറിലും യുഎസ് ഈ പ്രദേശത്ത് വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് 22 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളെ ഇല്ലാതാക്കുന്നതിന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ യുഎസ് വ്യോമാക്രമണങ്ങളിലൂടെ സഹായിക്കുന്നുണ്ട്.

Related News