Sunday
22 Oct 2017

അഫ്ഗാനില്‍ യുഎസ് വ്യോമാക്രമണം: അഞ്ച് ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

By: Web Desk | Saturday 30 September 2017 1:43 AM IST

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഹസ്‌കസ് മിനാ ജില്ലയിലാണ് യുഎസ് ആക്രമണം നടന്നതെന്ന് പ്രവിശ്യാ ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഉദ്ധരിച്ചുകൊണ്ട് ഖമാസ് പ്രസ് പറഞ്ഞു. അഫ്ഗാന്‍ സുരക്ഷാ സേന ചാപാര്‍ഹാറില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തെക്കുറിച്ച് ഐഎസ് പ്രതികരിച്ചില്ല എന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരസംഘത്തിന്റെ വിവിധ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും തകര്‍ത്തെന്നും പ്രസ്താവനയില്‍ പറയുന്നു.
നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് ഭീകരരെയും താലിബാന്‍ ഭീകരരെയും ഇല്ലാതാക്കുന്നതിനായി അഫ്ഗാന്‍ സേനയ്ക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ യുഎസ് സേന വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായമാണ് നല്‍കിവരുന്നത്.