Monday
23 Jul 2018

സൈന്യത്തിലേക്കുള്ള  ട്രാന്‍സ്‌ജെന്‍ഡറുടെ വരവ് : ട്രംപിന് തിരിച്ചടി

By: Web Desk | Friday 22 December 2017 10:01 AM IST

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ സൈന്യത്തില്‍ ചേരുന്നത് വൈകിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് വിര്‍ജിനീയയിലെ കോടതിയുടെ സ്റ്റേ.2018 ജനുവരി ഒന്നുമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അമേരിക്കന്‍ സൈന്യത്തില്‍ ചേരാമെന്ന വ്യവസ്ഥയ്‌ക്കെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്.

റിച്ച്മണ്ട് ആസ്ഥാനമായുള്ള ഫോര്‍ത്ത് യു എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു.

ഇതിന്‍ പ്രകാരം അടുത്തകൊല്ലം ജനുവരി ഒന്നുമുതല്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ എടുക്കുന്നതിന് യു എസ് ഡിഫന്‍സ് വകുപ്പ് സൈന്യത്തിന് അനുമതിയും നല്‍കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.