Monday
23 Jul 2018

പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി

By: Web Desk | Friday 5 January 2018 8:57 AM IST

വാഷിങ്ടണ്‍: തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച്‌ പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. താലിബാന്‍ ഉള്‍പടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടിയെടുക്കുന്നില്ല. അതിനാല്‍ സഹായം നിര്‍ത്തലാക്കുന്നുവെന്ന് യു.എസ് വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവര്‍ട്ട് അറിയിച്ചു.

5 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ 3300 കോ​ടി ഡോ​ള​ര്‍ (2,10,665 കോ​ടി രൂ​പ) സ​ഹാ​യ​മാ​യി പാ​കി​സ്​​താ​ന്​ ന​ല്‍​കി​യ​ത്​ വി​ഡ്​​ഢി​ത്ത​മാ​യി​രു​ന്നു​വെ​ന്നും ഇ​നി ന​ല്‍​കി​ല്ലെ​ന്നും യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നിര്‍ത്തലാക്കിയതായി അമേരിക്ക അറിയിച്ചത്.

2016ല്‍ 110 ​കോ​ടി ഡോ​ള​ര്‍ പാ​കി​സ്​​താ​ന്​ യു.​എ​സ്​ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അതേസമയം, പാകിസ്​താന്​ യു.എസിന്‍റെ ധനസഹായം ആവശ്യമില്ലെന്ന്​ പാക്​ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്​ തുറന്നടിച്ചിരുന്നു. എന്തിനാണ്​ പാകിസ്​താന്​ സഹായം നല്‍കിയതെന്ന്​ ട്രംപിന്​ ത​​​െന്‍റ ഉദ്യോഗസ്​ഥരോട്​ ചോദിക്കാവുന്നതാണ്​. അഫ്​ഗാനിസ്​താനില്‍നിന്നേറ്റ പരാജയത്തില്‍ ട്രംപ്​ ദുഃഖിതനാണ്​, അതുകൊണ്ടാണ്​ പാകിസ്​താനെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related News