Saturday
17 Nov 2018

അമേരിക്ക കൈത്തറി, കാര്‍ഷിക മേഖലകൾക്ക് നികുതിയിളവ് റദ്ദാക്കി; ഇന്ത്യയെ ഗുരുതരമായി ബാധിക്കും

By: Web Desk | Thursday 1 November 2018 5:56 PM IST

ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളലുകള്‍  വർധിക്കും

വാഷിങ്ടണ്‍:രഹസ്യമായി ഇന്ത്യക്കു നഷ്ടമുണ്ടാക്കാൻ നീക്കം ;അമേരിക്കയില്‍ കൈത്തറി, കാര്‍ഷിക മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ള 90 ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അനുവദിച്ചിരുന്ന നികുതിയിളവ് റദ്ദാക്കി. നടപടി ഇന്ത്യയെ ഗുരുതരമായി ബാധിക്കുമെന്നാണ് സൂചനകൾ   ഇതു സംബന്ധിച്ച നിര്‍ദേശം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. നികുതിയിളവ് റദ്ദാക്കിയ നടപടി ഏതെങ്കിലും പ്രത്യേക രാജ്യത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും ഉത്പന്നങ്ങള്‍ക്കു ബാധകമായതാണെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നികുതിയിളവ് ലഭിച്ചിരുന്ന ഉത്പന്നങ്ങളില്‍ 50ലേറെയും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളലുകള്‍ കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ പുതിയ നടപടി കാരണമാകുമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.