Wednesday
19 Dec 2018

നഗ്ന ചിത്രം ചോർത്തി പ്രചരിപ്പിച്ച ഹോട്ടലിനെതിരെ 707 കോ​ടി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് നൽകി യുവതി

By: Web Desk | Thursday 6 December 2018 12:28 PM IST

ന്യൂയോർക്ക്:  ഹി​ല്‍​ട്ട​ന്‍ ഹോ​ട്ട​ല്‍ ഗ്രൂ​പ്പി​നെ​തി​രേ  707 കോ​ടി രൂ​പയുടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി യു​എ​സ് വ​നി​ത. ഹി​ല്‍​ട്ട​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ല്‍ മു​റി​യി​ല്‍ അ​തി​ഥി​യാ​യി താ​മ​സി​ക്ക​വെ, ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ സ്ഥാ​പി​ച്ച്‌ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് നി​ര​വ​ധി അശ്ലീല വെ​ബ്സൈ​റ്റു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യു​ക​യു​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഷി​ക്കാ​ഗോ സ്വ​ദേ​ശി​നി ഹോ​ട്ട​ലി​നെ​തി​രേ നി​യ​മ​ന​ട​പ​ടിക്കൊരുങ്ങുന്നത്.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത് ത​നി​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചെ​ന്നും വൈ​കാ​രി​ക​മാ​യി ത​ന്നെ ത​ള​ര്‍​ത്തി​യെ​ന്നും അ​വ​ര്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 2015 ജൂ​ലൈ​യി​ല്‍ ന്യു​യോ​ര്‍​ക്ക് ആ​ല്‍​ബ​നി​യി​ലെ ഹാം​പ്റ്റ​ന്‍ ഇ​ന്‍ ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്ക​വെ​യാ​ണ് ഹ​ര്‍​ജി​ക്കാ​രി​ക്ക് ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ഹി​ല്‍​ട്ട​ന്‍ ഗ്രൂ​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹോ​ട്ട​ലാ​ണ് ഹാം​പ്റ്റ​ന്‍ ഇ​ന്‍.

നി​യ​മ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ വ​രെ യു​വ​തി ഈ ​സം​ഭ​വം അ​റി​ഞ്ഞി​ല്ല. എ​ന്ന​ല്‍ അ​ടു​ത്തി​ടെ ഇ​തു നി​ങ്ങ​ള​ല്ലേ എ​ന്നു ചോ​ദി​ച്ച്‌ വീ​ഡി​യോ​യു​ടെ അശ്ലീല വെ​ബ്സൈ​റ്റി​ല്‍​നി​ന്നു​ള്ള ലി​ങ്ക് സ​ഹി​തം യു​വ​തി​ക്ക് ഒ​രു ഇ-​മെ​യി​ല്‍ ല​ഭി​ച്ചു. യു​വ​തി​യു​ടെ പേ​ര് അ​ട​ക്ക​മാ​യി​രു​ന്നു വീ​ഡി​യോ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്.

പി​ന്നീ​ട് ഭീ​ഷ​ണി​യു​മാ​യി നി​ര​വ​ധി ഇ-​മെ​യി​ലു​ക​ള്‍ ഇ​തേ ആ​ള്‍ അ​യ​ച്ചു. തു​ട​ര്‍​ന്ന് മ​റ്റു വെ​ബ്സൈ​റ്റു​ക​ളി​ലും ദൃ​ശ്യ​ങ്ങ​ള്‍ എ​ത്തി. യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​ഹ​പാ​ഠി​ക​ള്‍​ക്കും വീ​ഡി​യോ അ​യ​ച്ചു​ന​ല്‍​കി. ഇ​തി​നു​പി​ന്നാ​ലെ ഭീ​ഷ​ണി​ക്കാ​ര​ന്‍ പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് യു​വ​തി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഹാം​പ്റ്റ​ന്‍ ഇ​ന്നി​ല്‍ താ​മ​സി​ച്ച മ​റ്റു​ള്ള​വ​രു​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് യു​വ​തി ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.