Friday
15 Dec 2017

വി സി ഹാരിസ് അന്തരിച്ചു

By: Web Desk | Monday 9 October 2017 12:32 PM IST

കോട്ടയം എം ജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് അദ്ധ്യാപകൻ വി.സി ഹാരിസ് അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹം സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും ചലച്ചിത്രസംവിധായകനുമായിരുന്നു .

മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.
മയ്യഴിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ച്ചററായി ജോലിചെയ്തിരുന്നു.

 

 

 

 

Related News