കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ജി വിജയന്‍ അന്തരിച്ചു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ജി വിജയന്‍ അന്തരിച്ചു
May 19 12:18 2017

വയനാട്: ജനയുഗത്തിന്റെ വയനാട് ബ്യൂറോ ചീഫും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ വി ജി വിജയന്‍ (58) അന്തരിച്ചു. വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എഐഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന വിജയന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിനു ശേഷം ജനയുഗത്തില്‍ ചേരുകയായിരുന്നു. പിന്നീട് മലയാള മനോരമ, കേരളകൗമുദി പത്രങ്ങളിലും പ്രവര്‍ത്തിച്ചു.
2007 ല്‍ പുനഃപ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ പ്രമുഖ പത്രങ്ങളിലെ ജോലി ഉപേക്ഷിച്ച് വീണ്ടും ജനയുഗത്തില്‍ ചേര്‍ന്നു. കണ്ണൂര്‍ എഡിഷന്‍ റസിഡന്റ് എഡിറ്ററുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ്, സിപിഐ വയനാട് ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിണങ്ങോട് ഗവ.യു പി സ്‌ക്കൂള്‍ അദ്ധ്യാപിക പി കെ വനജയാണ് ഭാര്യ. അമൃത (ചെന്നലോട് ഗവ.യു പി അദ്ധ്യാപിക, അരുണ (അസി. പ്രൊഫ. സെന്റ് മേരിസ് കോളേജ് ബത്തേരി ) എന്നിവര്‍ മക്കള്‍. എംപി പ്രശാന്ത് മരുമകന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കല്‍പ്പറ്റയിലെ വീട്ടുവളപ്പില്‍.

  Categories:
view more articles

About Article Author