Friday
20 Apr 2018

നിലപാട് അംഗീകരിക്കാനാവില്ല; വി എസ് സുനില്‍കുമാര്‍

By: Web Desk | Friday 15 September 2017 2:26 PM IST

കോട്ടയം:

വരുമാനം വര്‍ധിക്കണമെന്നു ആവശ്യപ്പെടുകയും കര്‍ഷകരെ ദ്രോഹിക്കുന്ന നയം നടപ്പിലാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. കോട്ടയം കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ പുതിയ ഓഫീസ് ലാബ് കെട്ടിടം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ സബ്‌സിഡി അനുവദിക്കരുതെന്നും, നെല്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന 4500 രൂപ നല്കാന്‍ ആവില്ലെന്നുമാണ് കേന്ദ്ര നിലപാട്. റബര്‍ കര്‍ഷകരും കുരുമുളക് കര്‍ഷകരും നിരവധി പ്രശ്‌നങ്ങളിലാണ്. ഇവരെയൊന്നും സഹായിക്കുന്നില്ല. വിലതകര്‍ച്ചയും കേന്ദ്ര ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരണം. എന്നാല്‍ കര്‍ഷക ആത്മഹത്യ ഒഴിവാക്കാനാകുമെന്നു അദ്ദേഹം പറഞ്ഞു.

 

Related News