Friday
20 Jul 2018

ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ നടപടിയെടുക്കും: മന്ത്രി

By: Web Desk | Saturday 14 April 2018 9:25 PM IST

ഇടുക്കി ജില്ലാ കണ്‍സ്യൂമേഴ്‌സ് വിജിലന്‍സ് ഫോറം രജത ജൂബിലി സമ്മേളനം മന്ത്രി പി തിലോത്തമന്‍ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പിതിലോത്തമന്‍.  ഒഴിവുകള്‍ യാഥാസമയം നികത്തുന്നതിനാവശ്യമായ വിജ്ഞാപനം ഉടന്‍പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ കണ്‍സ്യൂമേഴ്‌സ് വിജിലന്‍സ് ഫോറം രജത ജൂബിലി സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍ നടത്തിവരികയാണ്. ഓണ്‍ലൈന്‍ വ്യാപരങ്ങള്‍ വര്‍ധിച്ചുവരുന്നിതിനാല്‍ ഉപോഭോക്താക്കളുടെ സംരക്ഷണത്തിനായി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജി എസ് ടി സമ്പ്രദായം സംസ്ഥാനത്ത് വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും ജനങ്ങളെ തെറ്റിധരിപ്പിച്ച് അധിക
നികുതിയീടാക്കുന്ന വ്യാപാര തന്ത്രത്തിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. കൂടാതെ റേഷന്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇ പോസ് സംവിധാനം മെയ് മാസത്തോടെ മുഴുവന്‍ ജില്ലകളിലും വ്യാപിപ്പിക്കുമെന്നും നിലവില്‍ 10 ജില്ലികളിലും ഈ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ പി ജെ ജോസഫ് എം എല്‍ എ അദ്ധ്യക്ഷനായിരുന്നു. കെ ബെന്നി, അഡ്വ.ജോണ്‍ ജോസഫ്,ജില്ലാ സപ്ലൈ ഓഫീസര്‍ പി എ കോയാന്‍,അഡ്വ,.ജോണ്‍ ജോസഫ്, എം എന്‍ മോനഹര്‍,സെബാസറ്റിയന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

Related News