Thursday
20 Sep 2018

വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ലളിതമായ ചടങ്ങുകളോടെ

By: Web Desk | Tuesday 11 September 2018 1:33 PM IST

വൈക്കം:പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം ലളിതമായ ചടങ്ങുകളോടെ നടന്നു.  വിജയലക്ഷ്മിയുടെ ഉദയനാപുരത്തെ വീട്ടിലാണ് ചടങ്ങ് നടന്നത്. മിമിക്രി കലാകാരനായ എന്‍ അനുപാണ് വരന്‍.
പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയായ അനൂപ്.

ഒക്ടോബര്‍ 22ന് രാവിലെ 10.30നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രനടയിലാണ് വിവാഹം. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ’ എന്ന ഗാനമാണ് ചലച്ചിത്രലോകത്ത് വിജയലക്ഷ്മിയെ പ്രശസ്തയാക്കിയത്. ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി.