Tuesday
23 Oct 2018

വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടു

By: Web Desk | Wednesday 13 June 2018 8:43 PM IST

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ഏതാനും ദിവസത്തിൽ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ചികിൽസിക്കുന്ന  എ ഐ ഐ എം എസ്  ഡയറക്ടർ ഡോക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.

കഴിഞ്ഞ 48 മണിക്കൂറിൽ കാര്യമായ മാറ്റമുണ്ട്. 93 കാരനായ അദ്ദേഹത്തെ ജൂൺ 11 നാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗമായിരുന്നതിനാൽ അദ്ദേഹത്തെ ചെറിയ ഡയാലിസിസിന് വിധേയമാക്കി. അദ്ദേഹം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച് ഡി ദേവഗൗഡ, ബിജെപി അധ്യക്ഷൻ അമിത് ഷാ, ആർ എസ്  എസ്  തലവൻ മോഹൻ ഭഗവത് തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിച്ചു.

 

Related News