Monday
25 Jun 2018

റാംറഹീമിന് വധശിക്ഷ നല്‍കണം: ആവശ്യവുമായിസന്യാസിമാര്‍

By: Web Desk | Tuesday 29 August 2017 12:05 PM IST

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍തന്നെ പിന്തുണച്ച് രംഗത്ത് വരവെ റാം റഹീമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ഒരുസംഘം സന്യാസിമാര്‍ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. വാരാണസിയിലെ സന്യാസിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പണവും അധികാരവുമുള്‍പ്പെടെയുള്ള ആഢംബര ജീവിതമായിരുന്നു റാം റഹീമിന്റെ ലക്ഷ്യം. യഥാര്‍ഥ സന്ന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടതെന്ന് സന്ന്യാസിയായ ദുനി ബാബ പറഞ്ഞു. വധ ശിക്ഷയാണ് റാം റഹീം സിങ്‌ അര്‍ഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ചയാണ് ബലാല്‍സംഗക്കേസില്‍ റാം റഹീം സിങ്‌ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. ഇതില്‍ 38 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Related News